നെന്മാറ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സർക്കാർ ഏറ്റെടുക്കണം; രമേശ് ചെന്നിത്തല

കൊച്ചി: നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പൊലീസിന്റെ പ്രവർത്തനം അവതാളത്തിലാണെന്നും. ചെന്താമരയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സർക്കാർ ഏറ്റെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.
ബ്രൂവറി വിഷയത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്ലാച്ചിമട സമരത്തിൽ ശക്തമായി നിന്ന പാർട്ടിയാണ് സിപിഐ. ബ്രൂവറി കൊണ്ടുവരുന്നതിലുളള സിപിഐ നിലപാട് സ്വാഗതാർഹമാണ്. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ചെന്നിത്തല പറഞ്ഞു .