x
NE WS KE RA LA
Uncategorized

കണ്ണൂരിൽ നവജാതശിശുവിന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ സൂചി കുടുങ്ങി

കണ്ണൂരിൽ നവജാതശിശുവിന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ സൂചി കുടുങ്ങി
  • PublishedJanuary 20, 2025

പെരിങ്ങോം(കണ്ണൂർ): നവജാതശിശുവിന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ കുടുങ്ങി. കുടിങ്ങിയ സൂചി നീക്കിയത്‌ 25 ദിവസത്തിനുശേഷം. പെരിങ്ങോം സ്വദേശികളായ ടി.വി. ശ്രീജിന്റെയും കെ.ആർ. രേവതിയുടെയും 28 ദിവസം പ്രായമായ കുഞ്ഞിന്റെ തുടയിലാണ് ബി.സി.ജി. എടുത്തപ്പോൾ സൂചി കുടുങ്ങിയിരിക്കുന്നത്.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലാണ് രേവതി കുഞ്ഞിന് ജന്മം നല്കിയത്. ഡിസംബർ 25-നാണ് അവിടെ നിന്ന് വാക്സിൻ എടുത്തത്. 14 ദിവസം കഴിഞ്ഞ് ആസ്പത്രിയിൽ വരണമെന്ന് പറയുകയും ചെയ്തിരുന്നു. ശരീരത്തിൽ പല ഭാഗത്തും പഴുപ്പ് വന്നതിനാൽ വീണ്ടും മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോവുകയും. പഴുപ്പ് മാറാൻ കുട്ടിക്ക് ആൻറിബയോട്ടിക്ക് നൽകിയതായി രക്ഷിതാക്കൾ പറഞ്ഞു.

എന്നാൽ പിന്നീട് കുട്ടി നിരന്തരം കരയുകയും ക്ഷീണിതയാവുകയും ചെയ്തു. 25 ദിവസമായിട്ടും പഴുപ്പ് മാറാത്തതിനാൽ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ കാണിക്കുകയും. അവിടെനിന്നാണ് സൂചി പുറത്തെടുത്തത്. സംഭവത്തിൽ വീട്ടുകാർ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നൽകുകയും ചെയ്തു .

നവജാതശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വിദഗ്ധരെ ഉൾപ്പെടുത്തിയാണ് അന്വേഷണമെന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *