x
NE WS KE RA LA
Accident Kerala

നെടുമങ്ങാട് ഇലക്ട്രിക് പോസ്റ്റ് ഓട്ടോയുടെ മുകളിലേക്ക് വീണു ; മൂന്ന് പേർക്ക് പരിക്ക്

നെടുമങ്ങാട് ഇലക്ട്രിക് പോസ്റ്റ് ഓട്ടോയുടെ മുകളിലേക്ക് വീണു ; മൂന്ന് പേർക്ക് പരിക്ക്
  • PublishedMay 28, 2025

തിരുവനന്തപുരം: നെടുമങ്ങാട് മുൻസിപ്പൽ ഓഫീസ്- മേലാങ്കോട് റോഡിൽ നികുഞ്ജം ഓഡിറ്റോറിയത്തിന് സമീപം നിന്ന കൂറ്റൻ ആൽമരം കടപുഴകി റോഡിന് കുറുകേ വീണ് അപകടം. ഇന്നലെ ഉച്ചയോടെ വീശിയടിച്ച കാറ്റിലും പേമാരിയിലുമാണ് ആൽമരം വീണത്. കൂടാതെ സമീപത്തുണ്ടായിരുന്ന നാലോളം ഇലക്ട്രിക് കോൺക്രീറ്റ് പോസ്റ്റുകളും ഇതോടൊപ്പം റോഡിലേക്ക് പതിച്ചത് അപകടത്തിന് ഇടയാക്കി .

ഇതേസമയത്ത് ഇതുവഴി ഓടി കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് ഒരു പോസ്റ്റ് വീണു. ഓട്ടോ യാത്രക്കാർക്ക് പരിക്ക്. സംഭവത്തിൽ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്ന നിലയിലാണ്. യാത്രികരായ മേലാംകോട് സ്വദേശി മായയും മകൾ കീർത്തിക്കുമാണ് പരിക്ക്. ഡ്രൈവർക്കും നിസാര പരുക്കുണ്ട്.

നെടുമങ്ങാട് ഗേൾസ് ഹൈസ്കൂൾ റോഡിൽ യുപി സ്കൂളിന് അടുത്തായും മറ്റ് പ്രധാന റോഡുകളുടെ വശങ്ങളിലും ചുവട് ഭാഗം ദ്രവിച്ച വൃക്ഷങ്ങൾ വീഴാറായി നിൽക്കുന്നുണ്ടെങ്കിലും അധികാരികൾ ഇത് നീക്കം ചെയ്യുന്നില്ലെന്നും പരാതി ഉയരുന്നുണ്ട് . നേരത്തെ ചില വൃക്ഷങ്ങൾ മുമ്പ് മുറിച്ചു മാറ്റുന്നതിനു ശ്രമിച്ചപ്പോൾ പരിസ്ഥിതി വാദികളുടെ എതിർപ്പുണ്ടായതാണ് നടപടികളിൽ നിന്നും പിന്നോട്ട് പോയതെന്നാണ് ഒരു വിഭാഗം നാട്ടുകാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *