നവീൻ ബാബു കേസ് : സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി
കൊച്ചി: നവീൻ ബാബുവിന്‍റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നവീന്‍റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് ഇന്നലെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച് നാൽപ്പത്തിയൊന്നാമതായിട്ടാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നവീന്‍റെ കുടുംബത്തിനൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും സി പി എമ്മും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് അറിയേണ്ടത്.
സർക്കാർ സി ബി ഐ അന്വേഷണം ശരിവച്ചാൽ കാര്യങ്ങൾ എളുപ്പമാകും. അല്ലാത്ത പക്ഷേ ‘നവീന്‍റെ കുടുംബത്തിനൊപ്പം’ എന്ന നിലപാട് വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഉറപ്പാണ്