ദേശീയപാത നിര്‍മാണം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഡൽഹി: ദേശീയപാതാ നിര്‍മാണത്തിലെ വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമാരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുത്തു.
ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയായിരുന്നു നടത്തിയത് . കൂടിക്കാഴ്ചയിൽ ദേശീയപാത നിര്‍മ്മാണം ഡിസംബറിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയും. പോസിറ്റീവ് ആയ മറുപടി മന്ത്രി നല്‍കിയതായും വിവരം ലഭിച്ചു. ദേശീയപാതയിലെ അപാകതയില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. കൂടാതെ സ്ഥലം ഏറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്ര ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈകിട്ട് നാല് മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് കരണം നൽകും
ചീഫ് സെക്രട്ടറി എ ജയതിലക്, മരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.