അവാര്‍ഡ് തിളക്കത്തില്‍ നജസ്സ്

റാഞ്ചിയില്‍ വച്ച് നടന്ന ആറാമത് ജാര്‍ഖണ്ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നജസ്സ് -An Impure Story എന്ന മലയാള ചിത്രത്തിന് മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ മൂസയെ അവതരിപ്പിച്ച മനോജ് ഗോവിന്ദനെ സൗത്ത് ഇന്ത്യയിലെ മികച്ച നടനായും തിരഞ്ഞെടുത്തു. പ്രശസ്ത സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് രചനയും, സംവിധാനവും നിര്‍വഹിച്ച ഈ ചലച്ചിത്രം പ്രേക്ഷകരുടെയും വിമര്‍ശകരുടെയും ഉയര്‍ന്ന പ്രശംസയ്ക്ക് പാത്രമായിരുന്നു.
ഈ വര്‍ഷം നടന്ന ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും നജസ്സ് മികച്ച ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. സൗത്ത് ഏഷ്യന്‍ ആര്‍ട്ട് ആന്‍ഡ് ഫിലിം അക്കാദമി ചിലിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം മികച്ച സംവിധായകനുള്‍പ്പെടെ അഞ്ച് പ്രധാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.
ഡോക്ടര്‍ മനോജ് ഗോവിന്ദനാണ് ഈ ചിത്രം നിര്‍മിച്ചിട്ടുള്ളത്. പ്രകാശ് സി. നായര്‍, മുരളി നീലാംബരി എന്നിവരാണ് സഹ നിര്‍മാതാക്കള്‍. പെട്ടിമുടി ദുരന്തത്തില്‍ ശ്രദ്ധേയയായ കുവി എന്ന പെണ്‍ നായയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കൈലാഷ്, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, സജിത മഠത്തില്‍, ടിറ്റോ വില്‍സണ്‍, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നജസ്സ് ‘ മേയ് ആദ്യം തിയേറ്ററുകളിലെത്തും.