x
NE WS KE RA LA
Kerala

നാദാപുരത്ത് കാറിൽ പടക്കം പൊട്ടിച്ച കേസ് : അപകടം ഉഗ്രശേഷിയുള്ള ബോബ് പൊട്ടിതെറിച്ച്

നാദാപുരത്ത് കാറിൽ പടക്കം പൊട്ടിച്ച കേസ് : അപകടം ഉഗ്രശേഷിയുള്ള ബോബ് പൊട്ടിതെറിച്ച്
  • PublishedApril 1, 2025

നാദാപുരം: പേരോട് കാറിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ കാറിൽ പൊട്ടിത്തെറിച്ചത് ഉ​ഗ്രശേഷിയുള്ള ​ഗുണ്ടെന്ന് ഫൊറൻസിക് റിപ്പോർട്ട്. ഇയ്യങ്കോട്ടെ പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (23), റയീസ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഞായർ വൈകിട്ട്‌ 6.30നാണ്‌ അപകടം ഉണ്ടായത്. പൊലീസ് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ പടക്കങ്ങൾ കണ്ടെത്തുകയും ചെയ്തു.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി തലശേരിയിൽനിന്ന് വസ്ത്രങ്ങളും പടക്കവും വാങ്ങിവരുന്നതിനിടെ വീടിനടുത്ത് വച്ച്‌ കാറിനുള്ളിൽനിന്ന് ഗുണ്ട് കത്തിച്ച് പുറത്തേക്കെറിയുമ്പോൾ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. സംഭവത്തിൽ വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർന്നു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാർ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

സംഭവത്തിൽ മുഹമ്മദ് ഷഹറാസിന്റെ കൈപ്പത്തി തകർന്നു. പരിക്ക്‌ ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. ഇവർക്കൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായും ഇവർക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *