കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) എ ഗ്രേഡ് കരസ്ഥമാക്കി കെ എം സി ടി കോളേജ് ഓഫ് നഴ്സിങ്.
അടിസ്ഥാന സൗകര്യ വികസനം, അധ്യാപക നിലവാരം വൈവിധ്യമാർന്ന ഗവേഷണങ്ങൾ, നൂതന പഠന രീതികൾ അക്കാദമിക് മികവ് എന്നിവയുൾപ്പെടെ സമസ്ത മേഖലകളിലേയും മികവ് അടയാളപ്പെടുത്തിയാണ് നാക് എ ഗ്രേഡ് ലഭിച്ചിരിക്കുന്നത്.
നഴ്സിങ് വിദ്യാഭ്യാസ രംഗത്ത് കോളേജ് കാഴ്ചവെക്കുന്ന മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായിരിക്കുന്നത്. ഡിസംബർ 13 ന് മൂന്ന് മണിക്ക് മുക്കം കെ.എം സി.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നാക് അക്രഡിറ്റേഷൻ സിർട്ടിഫിക്കറ്റ് സമർപ്പണം നിർവ്വഹിക്കും. ചടങ്ങിൽ എ.പി അനിൽ കുമാർ എം.എൽ എ വിശിഷ്ടാതിഥിയാകും
ആരോഗ്യ മേഖലയിലും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും കെ.എം സിടി നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകുന്നതിനുള്ള പ്രചോദനമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് കെഎംസിടി സ്ഥാപക ചെയർമാൻ ഡോ കെ മൊയ്നു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതുപോലെ ദേശീയ തലത്തിൽ ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഈ നേട്ടം അധ്യാപക- വിദ്യാർത്ഥികളുടേയും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടേയും കഠിനാധ്വാനത്തിന്റേയും അർപ്പണ മനോഭാവത്തിന്റേയും ഫലമാണെന്നും കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പാൾ മഗേശ്വരി പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ഡോ. കെ മൊയ്തു (കെ.എം സിടി (ഗ്രൂപ്പ് സ്ഥാപക ചെയർമാൻ), പ്രൊഫ മഗേശ്വരി (പ്രിൻസിപ്പാൾ, കെ.എം.സി.ടി കോളോ ഓഫ് നഴ്സിംഗ്), ഷൈൻ തോമസ്( IQAC കോർഡിനേറ്റർ, കെ.എം.സി.ടി കോളേജ് ഓഫ് സിംഹ്) സലീം കെ. എൻ (ചീഫ് ആക്രെഡിറ്റേഷൻ) എന്നിവർ പങ്കെടുത്തു