x
NE WS KE RA LA
Uncategorized

അൻവറിന് മറുപടിയില്ല , തിരഞ്ഞെടുപ്പിന് തയ്യാറെന്ന് എം വി ഗോവിന്ദൻ

അൻവറിന് മറുപടിയില്ല , തിരഞ്ഞെടുപ്പിന് തയ്യാറെന്ന് എം വി ഗോവിന്ദൻ
  • PublishedJanuary 14, 2025

കോഴിക്കോട്: രാജി വെച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് . മുഖ്യമന്ത്രിയുടെ പാെളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയാണ് എം വി ഗോവിന്ദൻ പ്രതികരിച്ചിരിക്കുന്നത്.

അൻവർ ശത്രുവായി പ്രഖ്യാപിച്ചയാളാണ് പി ശശി എന്നും ആ ശശി പറഞ്ഞിട്ടാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോപണമുന്നയിച്ചതെന്നാണ് ഇപ്പോൾ പറയുന്നത് എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. അൻവറിന് ഇനി മറുപടിയില്ല എന്നും യുഡിഎഫിൽ പോകാൻ മാപ്പപേക്ഷ തയ്യാറാക്കി നിൽക്കുകയാണ് അദ്ദേഹമെന്നും. ഉപതിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് തയ്യാറാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *