x
NE WS KE RA LA
Crime Kerala

തിരുവനന്തപുരത്ത് ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീ മരിച്ച സംഭവം കൊലപാതകം :ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീ മരിച്ച സംഭവം കൊലപാതകം :ഒരാൾ കസ്റ്റഡിയിൽ
  • PublishedDecember 10, 2024

തിരുവനന്തപുരം ∙ പോത്തൻകോട്ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമണി(69 )യുടെ മൃതദേഹം വീടിനു മുന്നിൽ കണ്ടെത്തിയ സംഭവം. കൊലപാതകമെന്നാണു സംശയം. ‌‌സംഭവത്തിൽ മോഷ്ടാവ് എന്ന് സംശയിക്കുന്നയാൾ പിടിയിൽ. ഇയാളുടെ ശരീരത്തിൽ പരുക്കുകളുണ്ട്. സ്ത്രീയുടെ സ്വർണക്കമ്മലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ശരീരത്തിൽ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *