x
NE WS KE RA LA
Uncategorized

തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ കൊലപാതകം:15 കാരനെ തലക്കടിച്ച് കൊന്നു

തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ കൊലപാതകം:15 കാരനെ തലക്കടിച്ച് കൊന്നു
  • PublishedJanuary 16, 2025

തൃശ്ശൂർ : സർക്കാർ ചിൽഡ്രൻസ് ഹോമിൽ 17കാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകം നടന്നത്. കുട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. കൊല്ലപ്പെട്ട അങ്കിത് ഇന്നലെ 15കാരനെ മർദ്ദിച്ചിരുന്നു. ഇന്ന് രാവിലെ അടിയേറ്റ പാടുകൾ മുഖത്ത് കണ്ടതോടെ 15 കാരൻ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് അങ്കിത് ഇവിടേക്ക് എത്തിയത്. 15കാരൻ കഴിഞ്ഞ 2 വർഷമായി തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ അന്തേവാസിയാണ്. സംഭവത്തിൽ വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *