മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണി;കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കും

തിരുവനന്തപുരം;മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണി സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്കെതിരെ കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കും. അടുത്തയാഴ്ച ജലവിഭവ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. ബേബി ഡാം ശക്തിപ്പെടുത്താന്‍ മരങ്ങള്‍ മുറിക്കുന്നതില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണം, അറ്റകുറ്റപ്പണികള്‍ക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് കേരളം തടസ്സം നില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.