x
NE WS KE RA LA
Crime Kerala Politics

അമ്മയുടെ ആണ്‍ സുഹൃത്ത് 11കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു.; കേസെടുത്ത് പൊലീസ്

അമ്മയുടെ ആണ്‍ സുഹൃത്ത് 11കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു.; കേസെടുത്ത് പൊലീസ്
  • PublishedApril 9, 2025

തിരുവനന്തപുരം: അമ്മയുടെ ആണ്‍ സുഹൃത്ത് 11കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു. അമ്മയുടെ അറിവോടെയാണ് ഉപദ്രവം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിനിടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. സംഭവത്തിൽ സുഹൃത്തിനെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.

സ്വന്തം വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. പിതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം ഉറങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഉറക്കത്തിനിടയിലാണ് കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. ഈ കാര്യം കുട്ടി അമ്മയോട് പറഞ്ഞു. എന്നാല്‍ പുറത്ത് പറയരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു.കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തു. വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *