x
NE WS KE RA LA
Crime Kerala

കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് പണം കവർന്നു

കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് പണം കവർന്നു
  • PublishedJune 11, 2025

കോഴിക്കോട്: ബാങ്ക് ജീവനക്കാരിൽ നിന്ന് പണം കവർന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പന്തീരങ്കാവിലാണ് സംഭവം ഉണ്ടായത്. സ്കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് കവർച്ച ചെയ്തിരിക്കുന്നത്.

സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. രാമനാട്ടുകര പന്തീരംകാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ച് ഷിബിൻ ലാൽ എന്നയാൾ തട്ടിപ്പറിച്ച് കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു. ഇയാൾ കറുത്ത നിറം അടങ്ങിയ ടി ഷർട്ടാണ് ഉപയോ​ഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മ‍ഞ്ഞ റെയിൻകോട്ടും ധരിച്ചതായി പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *