x
NE WS KE RA LA
Crime Kerala

നടൻ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിൽ നിന്ന് പണം മോഷ്ടിച്ച സംഭവം ; ജീവനക്കാർക്ക് എതിരെ തെളിവ്

നടൻ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിൽ നിന്ന് പണം മോഷ്ടിച്ച സംഭവം ; ജീവനക്കാർക്ക് എതിരെ തെളിവ്
  • PublishedJune 10, 2025

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിൽ നിന്ന് പണം മോഷ്ടിച്ച സംഭവം. ജീവനക്കാർക്ക് എതിരെ തെളിവ്. കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാര്‍ പണം മാറ്റിയതിനു പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കൂടാതെ ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തലിൽ പറയുന്നു. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി.

അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. അതുപോലെ പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *