എംഎം മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി

മധുര: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എംഎം മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. മധുരയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെ എംഎം മണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഹൃദയസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കി.