x
NE WS KE RA LA
National Politics

വഖഫ് ഭേദഗതി ബിൽ ; സുപ്രിം കോടതിയെ സമീപിക്കുമെന്ന് എം കെ സ്റ്റാലിൻ

വഖഫ് ഭേദഗതി ബിൽ ; സുപ്രിം കോടതിയെ സമീപിക്കുമെന്ന് എം കെ സ്റ്റാലിൻ
  • PublishedApril 3, 2025

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു . പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ രാത്രി 2 മണിക്ക് ബില്ല് പാസ്സാക്കിയ നീക്കത്തെ സ്റ്റാലിൻ വിമർശിച്ചു . ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ ഹനിക്കാൻ പാടില്ലെന്നും ബില്ലിനെതിരെ തമിഴ്നാട് ഒന്നിച്ചു പോരാടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി . കറുത്ത ബാഡ്ജ് അണിഞ്ഞാണ് മുഖ്യമന്ത്രിയും ഡി എം കെ അംഗങ്ങളും ഇന്ന് നിയമസഭയിൽ എത്തിയത്. നേരത്തെ വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *