മിത്ര ഫിലിംസിന്റെ സിനിമാ സംഗമം ശ്രദ്ധേയമായി
കോഴിക്കോട് :ചലച്ചിത്ര സ്നേഹികളായ കലാകാരന്മാരെ ഒരുമിപ്പിച്ചുകൊണ്ട് കോഴിക്കോട് ആസ്ഥാനമായി രൂപീകരിക്കപ്പെട്ട മിത്ര ഫിലിംസ് സിനിമ സംഗമം സംവിധായകനും ചില്ല മാസിക മാനേജിംഗ് എഡിറ്ററുമായ പ്രശാന്ത് ചില്ല ഉദ്ഘാടനം നിർവഹിച്ചു.
സിനിമ കലാകാരന്മാരുടെ ഒത്തുചേരലും സിനിമ ചർച്ചയും നടന്നു.
സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ജില്ലകളിൽ നിന്നും 100 ഓളം. അംഗങ്ങൾ പങ്കെടുത്തു.
സംഗമത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് കലാകാരൻ മണിദാസ് പയ്യോളി, മാധ്യമ പ്രവർത്തകൻ രഞ്ജിത് നിഹാര എന്നിവർ ഗാനങ്ങൾ ആലപിച്ചു പ്രശസ്ത സിനിമാ പ്രവർത്തകനായ വിനോദ് പി വേങ്ങേരിയെ വേദിയിൽ ആദരിക്കുകയുണ്ടായി
ഭാസ്ക്കരൻ വെറ്റിലപ്പാറ സംഗമത്തിന് നേതൃത്വം നൽകി നടിയും എഴുത്തുകാരിയുമായ സിജിരാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംവിധായകൻ റഷീദ് ചേളാരി സ്വാഗതവും നടനും എഴുത്തുകാരനുമായ റെജി ആനത്താരയ്ക്കൽ വിശദീകരണവും സംഘടന ഭാരവാഹികളായി രക്ഷാധികാരി ,പ്രസിഡണ്ട് ,സെക്രട്ടറി ,ട്രഷർ ഉൾപ്പടെ 13 അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു , രഞ്ജിത് കോഴിക്കോട് നന്ദിയും പറഞ്ഞു നടിയും ഗായികയുമായ ജ്യോതി ലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി