x
NE WS KE RA LA
Kerala

നാദാപുരം വളയത്ത് നിന്നും കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തി

നാദാപുരം വളയത്ത് നിന്നും കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തി
  • PublishedApril 2, 2025

കോഴിക്കോട്: നാദാപുരം വളയത്ത് നിന്നും കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തി. ദില്ലി നിസാമൂദീന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലര്‍ച്ചെ 5.30 ഓടെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. വീട് വിട്ട് പോകാനുള്ള കാരണം വ്യക്തമല്ല.

സംഭവത്തില്‍ അന്വേഷണം സംഘം ബാംഗ്ലൂരില്‍ എത്തി. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളയം സ്‌റ്റേഷനിലെ പൊലീസുകാര്‍ ബെംഗളൂരുവിലടക്കം അന്വേഷണം നടത്തിയത്. വളയം ചെറുമോത്ത് സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയുമാണ് കഴിഞ്ഞ മാസം 28 മുതല്‍ കാണാതായായത്. തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *