x
NE WS KE RA LA
Kerala

കോഴിക്കോട് കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി
  • PublishedMarch 7, 2025

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മംഗലം വീട്ടിൽ ജാനു(75) ആണ് മരിച്ചത്. ഈ മാസം ഒന്നാം തിയതിയാണ് ജാനുവിനെ കാണാതായത്. പോലീസും ഡോ​ഗ് സ്ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ കാട്ടിൽ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. വസ്ത്രം ഉണ്ടായിരുന്നതിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ജാനുവിന് ഓർമക്കുറവുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ എങ്ങനെയാണ് ജാനു ഇവിടെയത്തിയത് എന്നതിൽ വ്യക്തതയായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *