x
NE WS KE RA LA
Kerala

ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി എത്തി

ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി എത്തി
  • PublishedMarch 20, 2025

കൊച്ചി: ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി എത്തി . കാണാതായെന്ന പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കുട്ടി തിരികെ വീട്ടിലെത്തിയത്. സംഭവത്തിൽ കുട്ടിയിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയായ തായിക്കാട്ടുകര സ്വദേശിയായ കുട്ടിയെയാണ് ചൊവ്വാഴ്ച രാത്രി മുതൽ കാണാതായെന്ന പരാതി ഉയർന്നത്. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം

വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി രാവിലെയാണ് തിരികെ വന്നത്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കുടുംബത്തിൻ്റേയും സ്കൂൾ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിക്കും. ഒപ്പം മാതാപിതാക്കളോട് കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശം നൽകി .

Leave a Reply

Your email address will not be published. Required fields are marked *