x
NE WS KE RA LA
Kerala

പ്രായപൂർത്തിയാവാത്ത കുട്ടികൾ സ്കൂട്ടറിൽ ഗതാഗത മന്ത്രിയുടെ മുന്നിൽപ്പെട്ടു; ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി

പ്രായപൂർത്തിയാവാത്ത കുട്ടികൾ സ്കൂട്ടറിൽ ഗതാഗത മന്ത്രിയുടെ മുന്നിൽപ്പെട്ടു; ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി
  • PublishedMay 20, 2025

കൊല്ലം: പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ ഒരു സ്കൂട്ടറിൽ പോകവേ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മുന്നിൽപ്പെട്ടു. കുട്ടികളോട് സംസാരിച്ച ശേഷം വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി നിർദേശം നൽക്കുകയായിരുന്നു .

“സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് ആർ ടി ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യിൽ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികൾക്ക്. നാല് പേരാ ഒരു ബൈക്കിൽ. വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം. ഹെൽമറ്റുമില്ല. ലൈസൻസുമില്ല. ഉടമസ്ഥൻ വരുമ്പോൾ ആർ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം” – മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി . ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്കൂട്ടറിൽ വരുന്നത് മന്ത്രി കണ്ടത്. ഉടൻ തന്നെ നടപടിയെടുക്കാൻ നിർദേശം നൽകുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *