പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ കസ്റ്റഡിയിൽ.

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. എറണാകുളം വടയംമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷി (19)നെയും 16 കാരനെയുമാണ് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.16 കാരനുമായി പരിചയമുള്ള പെൺകുട്ടിയെ അടൂരിൽ ഒരു ചടങ്ങിനെത്തിയ സുധീഷ് ബലമായി കടത്തികൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മൊഴി രേഖപ്പെടുത്തിയ പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ പരാതിയിന്മേൽ പൊലീസ് രണ്ടു പ്രതികളെയും പിടികൂടി.