x
NE WS KE RA LA
Kerala

മന്ത്രിമാരുടെ താലൂക്ക് തല അദാലത്തുകൾക്ക് ഇന്ന് തുടക്കം

മന്ത്രിമാരുടെ താലൂക്ക് തല അദാലത്തുകൾക്ക് ഇന്ന് തുടക്കം
  • PublishedDecember 9, 2024

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തുകൾ ഇന്ന് ആരംഭിക്കും.സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തൽസമയം തീർപ്പാക്കുകയുമാണ് ഈ അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഡിസംബർ 9 ന് ആരംഭിക്കുന്ന താലൂക്ക്തല അദാലത്തുകൾ ജനുവരി 13 വരെ നീളും.

https://www.karuthal.kerala.gov.in എന്ന സൈറ്റ് വഴിയാണ് പരാതി സമർപ്പിക്കേണ്ടത്. വെബ്സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്‍റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് വഴിയും പരാതികൾ സമർപ്പിക്കാവുന്നതാണ്.

പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ട്രേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും. ഇന്ന് രാവിലെ തിരുവനന്തപുരം താലൂക്ക് തല അദാലത്ത് ഗവൺമെന്‍റ് വിമൺസ് കോളേജിൽ നടക്കും. മുഖ്യമന്തി പിണറായി വിജയൻ താലൂക്ക് തല അദാലത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *