പത്തനംതിട്ട: സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് എ പദ്മകുമാറിനെ സംസ്ഥാന കമ്മിറ്റിയിൽ ഉള്‍പ്പെടുത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച സംഭവം. മറുപടിയുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്ത്. പദ്കുമാര്‍ പത്തനംതിട്ടയിൽ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്നും ഏതു സാഹചര്യത്തിലാണ് അദ്ദേഹം അതൃപ്തി പറഞ്ഞതെന്ന് അറിയില്ലെന്നും രാജു എബ്രഹാം വ്യക്തമാക്കി.
പദ്മകുമാറിന്‍റെ നടപടി പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും . ജില്ലയിലെ പ്രിയങ്കരനായ നേതാവാണ് പദ്മകുമാര്‍. മന്ത്രിമാരെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കുന്നത് പതിവ് കീഴ്വഴക്കമാണ്. മന്ത്രിയെന്ന നിലയിലാണ് വീണ ജോര്‍ജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതായി ഉള്‍പ്പെടുത്തിയത്. പദ്മകുമാറിന്‍റെ പരാമർശങ്ങൾ സംസ്ഥാന കമ്മിറ്റിയിലോ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റിയോ പരിശോധിക്കുമെന്നും ഇന്നുതന്നെ പദ്മകുമാറിനെ നേരിൽ കാണുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.