x
NE WS KE RA LA
Kerala Politics

മന്ത്രി വീണ ജോർജിൻ്റെ രാജി ; പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നു

മന്ത്രി വീണ ജോർജിൻ്റെ രാജി ; പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നു
  • PublishedJuly 5, 2025

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തുക. പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലേക്കും എം.എല്‍.എ ഓഫീസിലേക്കും പ്രതിഷേധത്തിന് സാധ്യതയുണ്ട്. പ്രതിഷേധം മുന്നില്‍ക്കണ്ട് മന്ത്രിയുടെ ഓഫീസിനും വീടിനും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്യും . അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്കും കരിങ്കൊടി പ്രതിഷേധത്തിനും സാധ്യതയുണ്ട്. മന്ത്രി രാജി വെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നിലപാട്.

അതേസമയം, സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന കുടുംബത്തിന്റെ പരാതിയും വിമര്‍ശനങ്ങള്‍ക്കുമിടെ മന്ത്രി വി എന്‍ വാസവനും ജില്ലാ കലക്ടറും ഉള്‍പ്പെടെയുള്ളവര്‍ തലയോലപ്പറമ്പിലെ വീട്ടില്‍ ഇന്നലെ നേരിട്ട് എത്തി കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. മെഡിക്കല്‍ കോളജിന്റെ എച്ച്ഡിഎസ് ഫണ്ടില്‍ നിന്നുള്ള 50,000 രൂപയാണ് അടിയന്തര ധനസഹായമായി നൽകിയത്. നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് കുടുംബം മുന്നോട്ട് വെച്ച പ്രധാന ആവശ്യം. ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കും. മകന് താത്കാലി ജോലി നല്‍കാനും തീരുമാനിച്ചു. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ധനസഹായത്തില്‍ ഈ മാസം 11 ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *