x
NE WS KE RA LA
Uncategorized

തലയെടുപ്പോടെ മൃദംഗം; ശ്രദ്ധേയമായി പരാഗിൻ്റെ കരവിരുത്

തലയെടുപ്പോടെ മൃദംഗം; ശ്രദ്ധേയമായി പരാഗിൻ്റെ കരവിരുത്
  • PublishedNovember 21, 2024

കോഴിക്കോട് :63ാമത് റവന്യൂ ജില്ലാ കലോത്സവത്തില്‍ പ്രധാന വേദിയായ മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ഗ്രൗണ്ടില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കൊടിമരത്തിലേക്ക് എല്ലാവരുടേയും കണ്ണ് എത്താതിരിക്കില്ല. കാണികളെ ആകര്‍ഷി lക്കുന്ന രീതിയില്‍ മൃദംഗത്തിന്റെ ശില്‍പമാണ് അവിടെ കൊടിമരമായി സ്ഥാപിച്ചത് . കെഎസ്ഇബി ജീവനക്കാരനായ പരാഗ് പന്തീരങ്കാവാണ് ഈ കലാസൃഷ്ടിയ്ക്ക് പിന്നില്‍. വളരെ ചിലവ് കുറഞ്ഞ രീതിയില്‍ തുണിയും ഇരുമ്പ് പൈപ്പും മാത്രം ഉപയോഗിച്ച് ഒരു ദിവസം കൊണ്ടാണ് ഈ ശില്‍പം നിര്‍മ്മിച്ചിട്ടുള്ളത്. ഇതുമാത്രമല്ല ഒന്നാം വേദിയായ വൈക്കം മുഹമ്മദ് ബഷീറിന്റെ അലങ്കാരവും പരാഗ് തന്നെയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വൈറല്‍ ഗിറ്റാറും പരാഗിന്റെ സൃഷ്ടിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *