x
NE WS KE RA LA
Kerala National Natural Calamities

മന്ത്രി റിയാസും ശശീന്ദ്രനും ഷിരൂരില്‍

മന്ത്രി റിയാസും ശശീന്ദ്രനും ഷിരൂരില്‍
  • PublishedJuly 26, 2024

കാര്‍വാര്‍: ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രണ്ട് മന്ത്രിമാര്‍ ഇന്ന് ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിരില്‍ ക്യാമ്പ് ചെയ്യും. തെരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അര്‍ജുനെ കണ്ടെത്തുംവരെ തെരച്ചില്‍ നടത്താന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഷിരൂരില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാന്‍ കാത്തിരിക്കണമെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കാലാവസ്ഥ തടസമാണ്. ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതിനാല്‍ അര്‍ജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാന്‍ തെരച്ചില്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിയൂ. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്നലെ രാത്രി ഡ്രോണ്‍ പരിശോധനയും തടസ്സപ്പെട്ടിരുന്നു. ഒടുവില്‍ നടത്തിയ പരിശോധനയിലും പുഴയ്ക്കടിയില്‍ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള ഡ്രോണ്‍ പരിശോധന ഇന്നും തുടരും.

Leave a Reply

Your email address will not be published. Required fields are marked *