x
NE WS KE RA LA
Kerala Politics

പന്നിക്കെണി മരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല;മന്ത്രി എകെ ശീന്ദ്രന്‍

പന്നിക്കെണി മരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല;മന്ത്രി എകെ ശീന്ദ്രന്‍
  • PublishedJune 9, 2025

കോഴിക്കോട്: വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അനന്ദു മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എകെ ശീന്ദ്രന്‍. പന്നിക്കെണി മരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ലെന്നും ,പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഗൂഡാലോചനയുണ്ടെന്ന എകെ ശശീന്ദ്രന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. തെളിവുണ്ടെങ്കില്‍ പുറത്ത് വിടാന്‍ യുഡിഎഫ് മന്ത്രിയെ വെല്ലുവിളിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *