x
NE WS KE RA LA
Uncategorized

മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്കേറ്റു

മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്കേറ്റു
  • PublishedJanuary 28, 2025

തിരുവനന്തപുരം: തെറ്റായ ദിശയിലൂടെ അമിത വേഗത്തിലെത്തിയ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടർ യാത്രക്കാർക്കാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെയാണ് സംഭവം. ആനപ്പാറയില്‍ നിന്ന് കടുക്കറയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ആറാട്ടുകുഴിയില്‍ നിന്ന് വെള്ളറടയിലേക്ക് വരുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ പുതിച്ചകോണത്ത് വച്ചാണ് കൂട്ടിയിടിച്ചത്.

അമിത വേഗതയിലെത്തിയ ലോറി, വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ സ്‌കൂട്ടറിൽ തട്ടുകയും. മിനി ലോറിയുടെ പിന്‍വശത്ത് ഇടിച്ചാണ് യുവാക്കൾ റോഡിലേക്ക് വീണത്. അപകടത്തിൽ സ്‌കൂട്ടര്‍ യാത്രികരായ അരുണ്‍, ഷൈജു, മനോജ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ മിനി ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *