സൈനിക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീർ : കശ്മീരിലെ കുപ്‍വാര ജില്ലയിൽ വാഹനാപകടം. രണ്ട് ജവാന്മാർക്ക് വീരമൃത്യു. സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
സംഭവത്തിൽ രണ്ട് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും രണ്ട് സൈനികര്‍ക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും അവർ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല