മധ്യവയസ്കയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം കാലടി മറ്റൂരിൽ വീട്ടിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പേലിക്കുടി വീട്ടിൽ മണി(54)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചിരുന്നു. ഒറ്റക്കായിരുന്നു താമസം. ഇവരുടെ രണ്ട് മക്കളും വിവാഹിതരാണ്. ഇവര്‍ മറ്റ് സ്ഥലത്താണ് താമസം. തൊഴിലുറപ്പ് തൊഴിലാളിയാണ് മണി. രാവിലെ വീടിന് പുറത്ത് മണിയെ കാണാതായതോടെ ബന്ധുക്കളും അയല്‍കാരും അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.