ബാലുശേരി: പത്ര വിതരണത്തിനിടെ സ്‌കൂട്ടറിൽ കാറിടിച്ച് സിപിഐ എം കന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ദേശാഭിമാനി ഏജന്റുമായ ഉള്ള്യേരി ആനവാതിൽ ഇല്ലത്ത് മീത്തൽ ദാമോദരൻ (63) ആണ് മരിച്ചത്. ഞായർ പുലർച്ചെ 6.30ന് ഒള്ളൂർ സ്റ്റോപ്പിനും ആനവാതിലിനുമിടയിലാണ് അപകടം സംഭവിച്ചത്. പയ്യോളിയിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് സ്‌കൂട്ടറിൽ ഇടിച്ചത്.
ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ദാമോദരൻ ഇന്ന് രാവിലെയാണ് മരിച്ചത്.
ഭാര്യ: പുഷ്പാവതി (ഉള്ള്യേരിപഞ്ചായത്ത് സാക്ഷരതാ പ്രേരക്). മക്കൾ: ദിപിൻ, (ഇന്ത്യൻ ആർമി), ദീപ്തി. മരുമക്കൾ പ്രിൻസ് (കൂമുള്ളി) അശ്വതി (ഒള്ളൂർ). അച്ഛൻ: കൃഷ്ണൻനായർ. അമ്മ: ലക്ഷ്മി. സഹോദരങ്ങൾ: സൗമിനി നാറാത്ത് വെസ്റ്റ്, രാധ കക്കഞ്ചേരി, ഇ എം പ്രഭാകരൻ (സിപിഐ എം കന്നൂർ ലോക്കൽ കമ്മിറ്റി അംഗം).
പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം കന്നൂർ ഗവ. യുപി സ്‌കൂൾ പരിസരത്ത് പൊതുദർശനത്തിന് വെച്ചു . വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു .