മേരെ ദിൽ യെ പുകാരെ സംഗീത നിശ സംഘടിപ്പിക്കുന്നു

കോഴിക്കോട്’ : കവ്വാലി, സൂഫി, ഗസൽ ഗാനങ്ങളിലൂടെ പ്രശസ്തനായ ഗായകൻ നാച്ചു കാലിക്കറ്റ്’ അവതരിപ്പിക്കുന്ന ‘മേരെ റിൽ യെ പുകാരെ’ സംഗീത നിശ കോഴിക്കോട്’ ബീച്ചിൽ സംഘടിപ്പിക്കുന്നു. പരിപാടി ഏപ്രിൽ 20 ന് ഞായറാഴ്‌ച വൈകീട്ട് 6 മണിക്ക് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്ടെ നാച്ചുവിൻ്റെ സൗഹ്യദയ കൂട്ടായമയാണ് 3 മണിക്കൂർ ദൈർഘ്യമുളള ഈ സംഗീത നിശ സംഘടിപ്പിക്കുന്നത്. പിന്നണിയിൽ പ്രശസ്ത ഗായിക ദേവിക ദേവരാജും വേദിയിലെത്തുമെന്നും പ്രവേശനം തികച്ചും സൗജന്യമാണെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ഗായകൻ നാച്ചു കാലിക്കറ്റ് ഫിറോസ് ഖാൻ (ട്രഷറർ), സലാം മാക്സ‌് (കോർഡിനേറ്റർ)
റഫീഖ് ജെം (ജനറൽ കൺവീനർ), സുലൈമാൻ കാരാടൻ, മുജീബ് കാരാട്ട്, ദിലീപ് മലപ്പുറം, നിസ്സാർ എസ് കെ വൈ, അസ്ലം കാലിക്കറ്റ്, റിയാസ് പുതുക്കോടി എന്നിവർ പങ്കെടുത്തു.