അത്തോളി : സ്വകാര്യ മെഡിക്കൽ കോളേജിലെ പി ജി
മെഡിക്കൽ വിദ്യാർഥിനി ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് ചികിത്സയിലായിരുന്ന മുൻ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു.
കൊങ്ങന്നൂർ വലിയാറമ്പിൽ സുബിത നിവാസ് കുനിയിൽ കൃഷ്ണൻകുട്ടി നായരാണ് മരിച്ചത്.
ഇക്കഴിഞ്ഞ 23 ന് വൈകിട്ട് 5.15 ഓടെ കുനിയിൽ കടവ് – അത്തോളി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. മെഡിക്കൽ വിദ്യാർഥിനിയും സുഹൃത്തും അത്താണി യിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. കൃഷ്ണൻ കുട്ടി നായർ ഉള്ളിയേരിൽ നിന്നും കൊങ്ങനൂരിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. അപകടത്തിൻ്റെ സി സി ടി വി ദൃശ്യത്തിൽ നിർത്തിയിട്ട കാറിനെ മറി കടന്ന് സ്കൂട്ടറിൽ ഇടിച്ചതാണെന്ന് സൂചന ലഭിച്ചു. ഇടിയുടെ ആഘാതത്തിൽ കൃഷ്ണൻ കുട്ടിയുടെ പൾസ് കുറച്ച് നേരം നിന്നു പോയി.
തലക്ക് പരിക്കേറ്റു.
മെഡിക്കൽ വിദ്യാർഥികളായിട്ടും
സി പി ആർ കൊടുക്കാൻ തയ്യാറായില്ലന്നും പരാതിയുണ്ട്. ഉടൻ തന്നെ എം എം സി യിലെത്തിച്ചു രാത്രിയോടെ മേത്ര ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 10.30 ഓടെ മരിച്ചു.
ഭാര്യ പങ്കജാക്ഷിയമ്മ , മക്കൾ സുരേഷ് , സുബിത , മരുമക്കൾ – സന്ധ്യ , ഉദയകുമാർ ‘
പോലീസ് ഇൻക്വസ്റ്റ് ന് ശേഷം
കോഴിക്കോട്
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ
പോസ്റ്റ്മോർട്ടം നടത്തും. ഇന്ന്
വൈകീട്ട് വീട്ട് വളപ്പിൽ സംസ്ക്കാരം .