മെഡിക്കൽ കോളേജ് താത്കാലിക ജീവനക്കാരനും വനിതാ സുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനെയും പെൺസുഹൃത്തിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കുമളി സ്വദേശി രാകേഷും പെൺസുഹൃത്തുമാണ് വിഷം കഴിച്ചിരിക്കുന്നത്. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം. കോന്നി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടേയും ആരോഗ്യനില ഗുരുതരമല്ല.