കൊച്ചി: മഞ്ഞപ്പിത്ത രോഗം വ്യാപിച്ച കളമശ്ശേരിയിലെ വാര്‍ഡുകളില്‍ ഇന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തും. 10,12,14 വാര്‍ഡുകളില്‍ രാവിലെ 11 മണിയോടെയാണ് ക്യാമ്പ് തുടങ്ങുക. കുട്ടികളും സ്ത്രീകളും അടങ്ങുന്ന, 30ലധികം പേരുള്ള സംഘത്തിനാണ് രോഗമുള്ളത്. ആളുകള്‍ ഒന്നിച്ചു ചേര്‍ന്ന ഒരു ചടങ്ങില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് പ്രാഥമിക നിഗമനം. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകര്‍ന്നിട്ടുണ്ട്. കളമശ്ശേരി നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കും മഞ്ഞപ്പിത്തം ഉണ്ടായിട്ടുണ്ട്. വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ നഗരസഭ അധികൃതര്‍ അടിയന്തിര യോഗം ചേരുകയും, പ്രതിരോധ നടപടികളാരംഭിക്കുകയും ചെയ്തിരുന്നു. ജലസ്രോതസുകള്‍ അടിയന്തിരമായി ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.
Recent Comments
No comments to show.
Popular Posts
April 28, 2025