വൻ ലഹരിവേട്ട; ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരിയിൽ ഒരാൾ പിടിയിൽ
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ. വയനാട് സ്വദേശി അബ്ദുൾ സമദിനെയാണ് കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. ഇയാളിൽനിന്ന് ആറരകോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.
വിയറ്റ്നാമിൽ നിന്ന് ബാങ്കോക്കിൽ എത്തുകയും അവിടെനിന്ന് കൊച്ചിയിലേക്ക് വരികയുമായിരുന്നു അബ്ദുൾ സമദ്. ചൊവ്വാഴ്ച പുലർച്ചെ എത്തിയ വിമാനത്തിൽ ഇയാൾ പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കുകയും . ചെറിയ പാക്കറ്റുകളിലായുള്ള കഞ്ചാവ് പിടികൂടുകയും ചെയ്തു.
രണ്ടാഴ്ച മുൻപാണ് അബ്ദുൾ സമദ് വിദേശത്തേക്ക് പോയത്. ഇത് ലഹരി കടത്തുന്നതിനാണെന്നാണ് വിവരം. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.