കുന്ദമംഗലം : മർക്കസിന് സമീപം ഗുഡ്സ് ഓട്ടോസ്റ്റാൻ്റിലേക്ക് മാരുതി ബ്രസ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി കാറിലുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു.ചൊവ്വാഴ്ച്ച രാവിലെ 11.30നാണ് അപകടം. ഓട്ടോയിൽ ഡ്രൈവർ ഉണ്ടായിരുന്നുവെങ്കിലും അൽഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത്, കാറിൽ 3 യാത്രക്കാർ ഉണ്ടായിരുന്നു. വൈദ്യുതി തൂണിൻ്റെ സ്റ്റേ പോസ്റ്റിൽ തട്ടിയാണ് നിന്നത്. കാറിൻ്റെ മുൻഭാഗം തകർന്നു. വൈദ്യുതി തൂണിൽ തട്ടി ഓട്ടോ ഉയർന്ന് നിന്നതിനാൽ ഓട്ടോ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു
Recent Posts
Recent Comments
No comments to show.