x
NE WS KE RA LA
Entertainment

ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോവറായി മഞ്ജു വാര്യരും മകള്‍ മീനാക്ഷിയും

ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോവറായി മഞ്ജു വാര്യരും മകള്‍ മീനാക്ഷിയും
  • PublishedJuly 23, 2024

ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഒരേയൊരു മകളാണ് മീനാക്ഷി. മീനാക്ഷിയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അടുത്തിടെ മീനാക്ഷി എംബിബിഎസ് ബിരുദം സ്വന്തമാക്കിയത് ചര്‍ച്ചകളില്‍ ഇടംനേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ നടി മഞ്ജു വാര്യരും മകള്‍ മീനാക്ഷിയും പരസ്പരം ഫോളോ ചെയ്തതാണ് വാര്‍ത്തകളില്‍ പുതുതായി ചര്‍ച്ചയാകുന്നത്. ദിലീപും മഞ്ജു വാര്യരും 2024ല്‍ വിവാഹ മോചിതരായിരുന്നു. ദിലീപിനൊപ്പമാണ് പിന്നീട് മീനാക്ഷി താമസിക്കുന്നത്. ദീലിപീനൊപ്പം മീനാക്ഷി പൊതു വേദികളില്‍ വരാറുള്ളത് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ നടി മഞ്ജു വാര്യര്‍ക്കൊപ്പം മകള്‍ മീനാക്ഷിയെ കാണാറില്ലാത്തതിനാലാണ് ഇന്‍സ്റ്റാഗ്രാം ഫോളോയിംഗ് വാര്‍ത്തയായി മാറിയിരിക്കുന്നത്.

മീനാക്ഷി എംബിബിഎസ് നേടിയതിന്റെ സന്തോഷം ദിലീപ് അടുത്തിടെ പങ്കുവെച്ചത് ചര്‍ച്ചയായി മാറിയിരുന്നു. ദൈവത്തിന് നന്ദി എന്ന് പറയുകയായിരുന്നു ദിലീപ് ഒരു കുറിപ്പിലൂടെ. ഒരു സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു എന്നും ദിലീപ് കുറിപ്പില്‍ വ്യക്തമാക്കി. മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു, സ്‌നേഹമെന്നായിരുന്നു ദീലീപ് എഴുതിയത്. സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയുടെ ഒരു ഫോട്ടോയും പുറത്തുവിട്ടിരുന്നു. മകളോടുള്ള ബഹുമാനം രേഖപ്പെടുത്തി ആയിരുന്നു ദിലീപ് കുറിപ്പ് എഴുതിയിരുന്നത്. ഇത് വ്യാപകമായി പ്രചരിച്ചിരുന്നതിനാല്‍ മാധ്യമ വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തു.

മീനാക്ഷി ചെന്നൈയിലാണ് എംബിബിഎസ് പഠിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോകള്‍ മിക്കപ്പോഴും ഹിറ്റാകാറുള്ളതിനാല്‍ പരിചിതമാണ് മുഖം. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യക്കൊപ്പമുള്ള വീഡിയോയും നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചെറുപ്പത്തിലേ മീനാക്ഷി നൃത്തം അഭ്യസിച്ചിട്ടുണ്ട്. പവി കെയര്‍ടേക്കര്‍ എന്ന ദിലീപ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് മീനാക്ഷി പങ്കെടുത്തിരുന്നു. പവി കെയര്‍ടേക്കര്‍ വിനീത് കുമാറാണ് സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണം ആ ദിലീപ് ചിത്രത്തിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *