x
NE WS KE RA LA
Kerala

ലോൺ അടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മണപ്പുറം ഫിനാൻസ്.

ലോൺ അടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മണപ്പുറം ഫിനാൻസ്.
  • PublishedApril 1, 2025

ആലപ്പുഴ: ആലപ്പുഴയിലെ മണപ്പുറം ഫിനാൻസ് കമ്പനി ഇറക്കി വിട്ടതിനെ തുടർന്ന് പെരുവഴിയിലായി വൃദ്ധ ദമ്പതികളും കുടുംബവും . കഴിഞ്ഞ ഒരാഴ്ചയായി വീടിന് പുറത്താണ് കുടുംബം താമസിക്കുന്നത് . മണപ്പുറം ഫിനാൻസിൽ നിന്ന് 2021 ലാണ് വീട് നിർമ്മാണത്തിന് വേണ്ടി ഇവർ ലോണെടുത്തിരുന്നത്. മറ്റ് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കടന്ന് കൂടിയതോടെ 11 മാസത്തെ ലോൺ അടവ് മുടങ്ങിയത് .തുടർന്ന് പലിശയടക്കം ഇവർക്ക് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരികയുമായിരുന്നു.

ജപ്തി നടപടി നേരിട്ട കുടുംബത്തിന്റെ അവസ്ഥ വളരെ ദൗർഭാ​ഗ്യകാരമാണെന്നും ജപ്തി നടപടിയിൽ ബാങ്കുമായി സംസാരിക്കാമെന്നും സാധ്യമായ കാര്യങ്ങൾ ചെയ്യുമെന്നും പ്രദേശത്തെ വാർഡ് മെമ്പർ രജനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *