ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ByKavya
PublishedMay 30, 2025
ആലപ്പുഴ: മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്. പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിൽ ആണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം.കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.