പാറമടയിൽ ചാടിയ ആൾ മരിച്ചു ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

തൃശൂർ: തൃശൂരിൽ പാറമടയിൽ ചാടിയ ആൾ മരിച്ചു. സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കുഴിക്കാട്ടുശ്ശേരി പാറക്കുളത്ത് പാറമടയിലാണ് സംഭവം നടന്നത്. കൊറ്റനല്ലൂർ സ്വദേശിയായ നാട്ടേക്കാടൻ ജോഷി (48) ആണ് മരണപ്പെട്ടത്. ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും ആളൂർ പൊലീസും എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. കൂടാതെ സമീപത്ത് നിന്നും ഇയാളുടെ ബൈക്കും ചെരിപ്പും കണ്ടുകിട്ടിയിട്ടുണ്ട്.