x
NE WS KE RA LA
Kerala

വടകരയിൽ പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങി; പ്രതി പിടിയിൽ

വടകരയിൽ പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങി; പ്രതി പിടിയിൽ
  • PublishedJune 4, 2025

കോഴിക്കോട്: പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ചു. പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെയാണ് ടൗൺ പൊലീസാണ് പിടികൂടിയത്. പാളയത്തെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

അതേസമയം ഇയാളിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവും കണ്ടെടുക്കുകയും ചെയ്തു. പാളയത്തെ ലോഡ്ജിൽ വെച്ചാണ് ഇയാളെ ഇന്നലെ രാത്രി പൊലിസ് പിടികൂടിയത്. കഞ്ചാവ് കൈവശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ എസ്‌ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ദേഹ പരിശോധനയ്ക്കിടെ പ്രതി പെട്ടെന്ന് പ്രോകോപിതാവുകയും അരയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പാക്കറ്റ് എടുത്ത് വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *