x
NE WS KE RA LA
Uncategorized

ചില്ലറ തർക്കത്തിൻ്റെ പക തീർക്കാൻ ബസ് മോഷ്ടിച്ചു ; പ്രതി പിടിയിൽ

ചില്ലറ തർക്കത്തിൻ്റെ പക തീർക്കാൻ ബസ് മോഷ്ടിച്ചു ; പ്രതി പിടിയിൽ
  • PublishedFebruary 14, 2025

ചെന്നൈ: ചില്ലറ തർക്കത്തിൻ്റെ പക തീർക്കാൻ ബസ് മോഷ്ടിച്ചു. അപകടത്തിൽ പെട്ടതിന് പിന്നാലെ അറസ്റ്റിലായി പ്രതി. ചെന്നൈ തിരുവാൺമയൂർ എംടിസി ഡിപ്പോയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. സംഭവത്തിൽ ബസന്ത് നഗർ സ്വദേശിയായ എൽ.എബ്രഹാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ട്രാൻസ്പോർട് ബസിൽ യാത്ര ചെയ്ത എബ്രഹാം കണ്ടക്ടറോട് ചില്ലറയെ ചൊല്ലി തർക്കിക്കുകയും. ഇതിന് ശേഷം കണ്ടക്ടറോടുളള വൈരാഗ്യം മനസിലുണ്ടായിരുന്ന എബ്രഹാം ഡിപ്പോയിലെത്തി ട്രാൻസ്പോർട്ട് ബസ് മോഷ്ടിക്കുകയായിരുന്നു. 10 കിലോമീറ്റർ ദൂരത്തേക്ക് ഇയാൾ ബസ് ഓടിച്ച് പോയി. എന്നാൽ നീലാങ്കരയിൽ വച്ച് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയും. ബസ് മോഷ്ടിച്ചതാണെന്ന് മനസിലാവുകയും ചെയ്തു. പിന്നാലെ ചെന്നൈ പൊലീസ് എബ്രഹാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാൾ ചോദ്യം ചെയ്യലിൽ കണ്ടക്ടറുമായുള്ള തർക്കമാണ് മോഷ്ടിക്കാൻ കാരണമെന്ന് പൊലീസിനോട് വ്യക്തമാക്കി. ഡിപ്പോയിൽ നിന്ന് ബസ് പുറത്ത് പോയതിൽ ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *