തോട് ചാടിക്കടക്കുന്നതിനിടെ കാല്‍വഴുതി വീണു; യുവാവിന് ദാരുണാന്ത്യം
അടിമാലി: മാങ്കുളം പുതുക്കുടി സ്വദേശി സനീഷ് (23) താളും കണ്ടം തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തില്‍ വീണ് മരിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. തോടിന്റെ കരയില്‍ നിന്നു മറുകരയിലേക്ക് ചാടുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.