വീടിന് തീ കൊളുത്തി ഗൃഹനാഥൻ തൂങ്ങിമരിച്ചു; പൊള്ളലേറ്റ മകൻ ചികിത്സയിൽ

എറണാകുളം: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പ്രകാശൻ (59) വയസ്സ് ആത്മഹത്യ ചെയ്തത്. കൂടാതെ പൊള്ളലേറ്റ പ്രകാശിന്റെ മകൻ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. കൂടാതെ ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തോളമായി വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രകാശൻ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.