x
NE WS KE RA LA
Kerala

നൂൽപ്പുഴയിൽ 15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാൾ അറസ്റ്റിൽ

നൂൽപ്പുഴയിൽ 15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാൾ അറസ്റ്റിൽ
  • PublishedJune 3, 2025

കൽപ്പറ്റ: വയനാട് നൂൽപ്പുഴയിൽ നടത്തിയ വാഹന പരിശോധനയിൽ 15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാൾ അറസ്റ്റിൽ. എക്സൈസ് ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈത്തിരി പടിഞ്ഞാറത്തറ സ്വദേശിയായ റഹ്നാസ്.വി (29 വയസ്) എന്നയാളാണ് പിടിയിലായിരിക്കുന്നത്. വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സമീർ.എസ് ന്റെ നേതൃത്വത്തിലുള്ള പാർട്ടിയും വയനാട് IB സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തിരിക്കുന്നത്.
എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ വി.ആർ, പ്രിവന്റീവ് ഓഫീസർ അനിൽകുമാർ.ജി, വയനാട് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സാബു.സി.ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനോജ്.എം.ജെ, രഘു.എം.എ, വനിത സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായി.ടി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ സന്തോഷ്‌.ടി.പി, പ്രസാദ്.കെ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *