ഇടുക്കി: ഒൻപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്. ഒരാൾ പിടിയിൽ. ചെറുതോണി ഗാന്ധിനഗർ കോളനിസ്വദേശി ഗിരീഷ് കുമാറിനെ (42) യാണ് ഇടുക്കി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഓണക്കാലത്തായിരുന്നു സംഭവം. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് ഗിരീഷ് കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചവിവരം കുട്ടി വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.