രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; യുവാവ് 20 വർഷത്തിനു ശേഷം പിടിയിൽ

കണ്ണൂർ: രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിനു ശേഷം പിടിയിൽ. ചെറുവത്തൂർ കെഎംകെ തിയറ്ററിനു സമീപം രാഗി മന്ദിരം ഹൗസിൽ എം.പി.രാകേഷ് (45) ആണ് പിടിയിലായിരിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസാണ് പിടികൂടിയത്. 2005ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്.
രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. രാകേഷും കൂട്ടാളിയും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി പോണ്ടിച്ചേരിയിലുണ്ടെന്ന് വിവരം ലഭിക്കുകയും . പോണ്ടിച്ചേരി കോട്ടക്കുപ്പത്തു നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു.